ആദ്യ പകുതിയിൽ സുനി ഛേത്രി നേടിയ ഗോളിൽ എ.ടി.കെയെ തോൽപ്പിച്ച് ബെംഗളൂരു ഐ.എസ്.എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സ്വന്തം ഗ്രൗണ്ടിൽ തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷമാണു ബെംഗളൂരു വിജയം കണ്ടെത്തിയത്. കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങിയ അതെ ടീമിനെ അണിനിരത്തിയാണ് ബെംഗളൂരു മത്സരത്തിന് ഇറങ്ങിയത്. എ.ടി.കെയാവട്ടെ പരിക്ക് മാറി ടീമിൽ തിരിച്ചെത്തിയ റോബിൻ സിംഗിനെ മുൻനിർത്തിയാണ് ടീമിന്റെ ഇറക്കിയത്.
മത്സരത്തിന്റെ തുടക്കത്തിൽ ഇരു ടീമുകൾക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കാൻ ഇരു ടീമിനുമായില്ല. തുടർന്ന് മത്സരത്തിന്റെ 39ആം മിനുട്ടിലാണ് എ.ടി.കെ പ്രതിരോധം പിളർത്തി ഛേത്രി ഗോൾ നേടിയത്. ഈ സീസണിൽ ഐ.ഈ.എല്ലിൽ കണ്ട മനോഹരമായ ഗോളുകളിൽ ഒന്നായിരുന്നു ഇത്. 30 വാര അകലെ നിന്ന് ഛേത്രി തൊടുത്ത ഷോട്ട് എ.ടി.കെ ഗോൾ കീപ്പർക്ക് ഒരു അവസരവും നൽകാതെ വല കുലുക്കുകയായിരുന്നു.
What. A. Strike! @chetrisunil11 @bengalurufc #LetsFootball #BENKOL https://t.co/7ypcbBNn5Z pic.twitter.com/tDBosEjQPr
— Indian Super League (@IndSuperLeague) January 7, 2018
തുടർന്ന് രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഇരു ടീമിലെയും ഗോൾ കീപ്പർമാരുടെ മികച്ച പ്രകടനം ഗോൾ നിഷേധിക്കുകയായിരുന്നു. 9 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി ബെംഗളൂരു ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ 8 മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി എ.ടി.കെ ഏഴാം സ്ഥാനത്ത് തന്നെയാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial