ക്രൈസ്റ്റ്ചര്‍ച്ചില്‍ പരിശീലനം ആരംഭിച്ച് ബെന്‍ സ്റ്റോക്സ്, രാജസ്ഥാന്‍ റോയല്‍സിന് ശുഭ സൂചനയോ?

Sports Correspondent

ഐപിഎലില്‍ ബെന്‍ സ്റ്റോക്സ് കളിക്കുമോ ഇല്ലയോ എന്നതില്‍ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സിന് പോലും വ്യക്തതയില്ലെങ്കിലും ടീമിന് ശുഭസൂചനയായ ഒരു വാര്‍ത്തയാണ് വന്നിരിക്കുന്നത്. തന്റെ പിതാവിന്റെ അസുഖവുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ട് ടീമില്‍ നിന്ന് പാക്കിസ്ഥാന്‍ പരമ്പരയ്ക്ക് ഇടയ്ക്ക് പിന്മാറിയ താരം ന്യൂസിലാണ്ടിലേക്ക് മടങ്ങുകയായിരുന്നു. സ്റ്റോക്സ് ക്രൈസ്റ്റ്ചര്‍ച്ചില്‍ പരിശീലനം ആരംഭിച്ചുവെന്നാണ് ഇപ്പോള്‍ അറിയുവാന്‍ കഴിയുന്നത്.

https://www.instagram.com/p/CFQ_orzl2Ni/?utm_source=ig_embed

താരം തന്നെയാണ് തന്റെ പരിശീലനത്തിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. നേരത്തെ രാജസ്ഥാന്‍ റോയല്‍സ് കോച്ച് ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് താരത്തിന് ആവശ്യമുള്ള സമയം എടുത്ത് ഉചിതമായ തീരുമാനം എടുക്കാമെന്നും ടീമിന്റെ എല്ലാവിധ പിന്തുണയും സ്റ്റോക്സിനുണ്ടാകുമെന്നും അറിയിച്ചിരുന്നു.

സെപ്റ്റംബര്‍ 22ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം.