അറ്റലാൻ്റ ഡിഫൻഡർ ബെൻ ഗോഡ്ഫ്രെ ഇപ്‌സ്‌വിച്ച് ടൗണിലേക്ക് ഒരു ലോൺ നീക്കം പൂർത്തിയാക്കി. ഇറ്റലിയിലെ വെല്ലുവിളി നിറഞ്ഞ സ്പെല്ലിന് ശേഷം താരം പതിവായി കളിക്കാനുള്ള സമയം തേടിയാണ് ഇംഗ്ലണ്ടിലേക്ക് തിരികെ വരുന്നത്.
2024 ലെ വേനൽക്കാലത്ത് 12 മില്യൺ യൂറോയ്ക്ക് ആണ് ഗോഡ്ഫ്രൈ എവർട്ടണിൽ നിന്ന് 26 കാരനായ ഗോഡ്ഫ്രെ അറ്റലാൻ്റയിൽ ചേർന്നു. ഈ സീസണിലെ എല്ലാ മത്സരങ്ങളിലുമായി ഗോഡ്‌ഫ്രെയ്‌ക്ക് ആകെ അഞ്ച് മത്സരങ്ങളിൽ 22 മിനിറ്റ് മാത്രമേ കളിക്കാൻ ആയിരുന്നുള്ളൂ. ഗോഡ്ഫ്രെയ്ക്ക് ഇംഗ്ലണ്ടിനായി രണ്ട് സീനിയർ മത്സരങ്ങൾ കളിച്ചിട്ടുണ്ട്.