ജൂൺ അവസാനം ഐപിഎൽ ഫിക്സ്ച്ചറുകളെത്തും

Sports Correspondent

ഈ മാസം അവസാനത്തോടെ ഐപിഎൽ ഫിക്സ്ച്ചറുകളെത്തുമെന്ന് അറിയിച്ച് ബിസിസിഐ. യുഎഇയിൽ നടക്കുന്ന ഐപിഎലിന്റെ ബാക്കി 31 മത്സരങ്ങൾ സെപ്റ്റംബര്‍ 19ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പോലെ മൂന്ന് വേദികളിലായിട്ടായിരിക്കും മത്സരങ്ങൾ നടക്കുക. എന്നാൽ പ്ലേ ഓഫുകളും ഫൈനലുകളും ഒറ്റ വേദിയിലായിരിക്കും നടക്കുകയെന്നാണ് അറിയുന്നത്.

ഏപ്രിലിൽ ആരംഭിച്ച ഐപിഎൽ ബയോ ബബിളിൽ കൊറോണ എത്തിയതോടെ നിര്‍ത്തുകയായിരുന്നു. വിദേശ താരങ്ങളുടെ പങ്കാളിത്തം യുഎഇയിലെ ഐപിഎലിൽ ഉറപ്പിക്കുവാനുള്ള തീവ്ര ശ്രമങ്ങൾ ബിസിസിഐ ആരംഭിച്ചിട്ടുണ്ട്.