ഇരട്ട ഗോളുകളുമായി ജമാൽ മുസിയല, കിരീടത്തോടടുത്ത് ബയേൺ

Jyotish

ബുണ്ടസ് ലീഗയിൽ തുടർച്ചയായ ഒൻപതാം കിരീടത്തോടടുത്ത് ബയേൺ മ്യൂണിക്ക്. വോൾഫ്സ്ബർഗിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബയേൺ പരാജയപ്പെടുത്തിയത്. ജമാൽ മുസിയല ഇരട്ട ഗോളുകൾ നേടിയപ്പോൾ ചൗപോ മോട്ടിംഗാണ് ബയേണിന്റെ മറ്റൊരു ഗോളടിച്ചത്. വോൾഫ്സ്ബർഗിനായി വോട് വേഗോസ്റ്റും മാക്സിമിലിയൻ ഫിലിപുമാണ് ഗോളടിച്ചത്.

ഇന്നത്തെ ഇരട്ട ഗോളുകളുമായി ജർമ്മൻ താരം ജമാൽ മുസിയല ബുണ്ടസ് ലീഗയിൽ ആറ് ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. ഹോഫെൻഹെയിമുമായി ലെപ്സിഗ് പരാജയപ്പെടത്തിനെ തുടർന്ന് ബുണ്ടസ് ലീഗയിൽ 7 പോയന്റ് ലീഡ് നേടാൻ ബയേൺ മ്യൂണിക്കിനായി. ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്ജിയോട് പരാജയപ്പെട്ടു പുറത്തായ ബയേണിന് ഇത്തവണ ഒൻപതാം കിരീടം തുടർച്ചയായി നേടി ആശ്വസിക്കാം.