കാനഡയ്‌ക്കൊപ്പം അന്താരാഷ്ട്ര ഡ്യൂട്ടിക്കിടെ ലെഫ്റ്റ് ബാക്ക് അൽഫോൻസോ ഡേവിസിന് വലതു കാൽമുട്ടിൽ എസിഎൽ ഇഞ്ച്വറി സംഭവിച്ചത് ബയേൺ മ്യൂണിക്കിന് വലിയ തിരിച്ചടിയായി. അമേരിക്കയ്‌ക്കെതിരായ കാനഡയുടെ 2-1 വിജയത്തിനിടയിൽ ആയിരുന്നു താരം പുറത്തായത്. പരിക്ക് മൂലം സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയില്ല.

ഫ്രഞ്ച് സെന്റർ ബാക്ക് ദയോട്ട് ഉപമെകാനോയും കാൽമുട്ടിനേറ്റ പരിക്കുമൂലം പുറത്തായി. 26 കാരനായ താരത്തിന് ഇടതു കാൽമുട്ടിനാണ് പരിക്ക്. അദ്ദേഹത്തിന് ആഴ്ചകളോളം വിശ്രമം വേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു.
ഏപ്രിൽ 8 ന് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഇന്റർ മിലാനെ നേരിടുന്നതിന് മുന്നോടിയായാണ് ഈ പരിക്ക്.