ഉൾറിച്ചുമായുള്ള കരാർ പുതുക്കി ബയേൺ മ്യൂണിക്ക്

Jyotish

ബുണ്ടസ്സ് ലീഗയിൽ സ്വെൻ ഉൾറിച്ചുമായുള്ള കരാർ ബയേൺ മ്യൂണിക്ക് പുതുക്കി. മൂന്നു വർഷത്തേക്ക് കൂടിയാണ് ഉൾറിച്ച് കരാർ പുതുക്കിയത്. 2021 വരെ 29 കാരനായ താരം ബയേണിൽ തുടരും. 2015 ലാണ് സ്റ്റട്ട്ഗാർട്ടിൽ നിന്നും ഉൾറിച്ച് ബയേണിലേക്കെത്തുന്നത്. മാനുവൽ നുയറിന്റെ ബാക്ക് അപ്പായിട്ടാണ് ഉൾറിച്ച് അലയൻസ് അരീനയിൽ എത്തുന്നത്. ഈ സീസണിൽ പരിക്കേറ്റ ന്യൂയറിനു പകരക്കാരനായാണ് ഉൾറിച്ച് ബയേൺ ടീമിലിടം നേടുന്നത്. എന്നാൽ തകർപ്പൻ പ്രകടനത്തിലൂടെ വിമർശകരെയും ആരാധകരാക്കി മാറ്റുകയാണ് ഉൾറിച്ച്.

നുയർ തിരിച്ചു വരുന്നത് വരെ ബയേണിന്റെ വല കാക്കുന്നത് ഉൾറിച്ചായിരിക്കും. ആദ്യ കാലങ്ങളിൽ പ്രകടനത്തിന്റെ പേരിൽ ഒട്ടേറെ പഴികേട്ട ഉൾറിച്ച് ഈ സീസണിൽ മികച്ച ഫോമിലാണ്. ചാമ്പ്യൻസ് ലീഗിലും ജർമ്മൻ കപ്പിലും ഉൾറിച്ചിന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial