ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് ജയം. പിന്നിൽ നിന്നും തിരിച്ച് വന്ന് 2-4 ന്റെ ജയമാണ് ബയേൺ നേടിയത്. 10 ആം മിനുട്ടിൽ ഗോളടിച്ച് തുടങ്ങിയ ബയേർ ലെവർകൂസന് ബയേണിനെ പൂട്ടാനായില്ല. ലെവർകൂസന് വേണ്ടി അലാരിയോയും വിർട്സും ഗോളടിച്ചപ്പോൾ ബയേണിന് വേണ്ടി കിംഗ്സ്ലി കോമൻ,ലിയോൺ ഗോരെട്സ്ക,സെർജ് ഗ്നാബ്രി, റോബർട്ട് ലെവൻഡോസ്കി എന്നിവരാണ് ഗോളടിച്ചത്.
ലെവൻഡോസ്കി ഈ സീസണിലെ ബുണ്ടസ് ലീഗ ഗോളുകളുടെ എണ്ണം 30 ആയി ഉയർത്തി. ഗോരെട്സ്കയുടേയും ലെവൻഡോസ്കിയുടേയും ഗോളുകൾക്ക് വഴിയൊരുക്കി തോമസ് മുള്ളർ ഈ സീസണിലെ അസിസ്റ്റുകളുടെ എണ്ണം 20 ആയി ഉയർത്തി. കെവിൻ ഡെബ്രുയുണിന്റെ 21 അസിസ്റ്റുകളാണ് ലിഗിലെ റെക്കോർഡ്. ഇന്നത്തെ ഗോളോടുകൂടി ബുണ്ടസ് ലീഗയിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി ലെവർകൂസന്റെ ഫ്ലോറിയൻ വിർട്സ്. നൂറി സാഹിന്റെ റെക്കോർഡാണ് താരം സ്വന്തം പേരിലാക്കിയത്. ജർമ്മനിയിൽ ബയേൺ ഈ സീസണിൽ അടിച്ച് കൂട്ടിയത് 90 ഗോളുകളാണ്.