ജർമ്മൻ കപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് ജയത്തോടെ തുടക്കം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് നാലാം ഡിവിഷൻ ക്ലബ്ബായ എനർജി കോട്ട്ബസിനെ ബയേൺ പരാജയപ്പെടുത്തിയത്. ബയേണിന് വേണ്ടി ലെവൻഡോസ്കി, ലിയോൺ ഗോരെട്സ്ക, കിംഗ്ലി കോമൻ എന്നിവരാണ് ഗോളടിച്ചത്.
എനർജി കോട്ട്ബസിന്റെ ആശ്വാസ ഗോൾ നേടിയത് ബെർകൻ റ്റാസ് ആണ്. അധികസമയത്തെ ഒരു പെനാൽറ്റിയിലൂടെയായിരുന്നു ബയേൺ ഗോൾ വഴങ്ങിയത്. 1994 നു ശേഷം ഇതുവരെ ഒരു ആദ്യ റൗണ്ട് മത്സരം പോലും ബയേൺ തോറ്റിട്ടില്ല.
വമ്പൻ ലൈനപ്പുമായി ഇറങ്ങിയ ബയേൺ മ്യൂണിക്ക് ഗോളടിച്ച് രണ്ടക്കം കടക്കുമെന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ എനർജി കോട്ട്ബസ് പിടിച്ചു നിന്നു. മൂന്ന് ഗോൾ മാത്രമാണവർ വഴങ്ങിയത്. ബയേണിന്റെ പുതിയ സൈനിംഗുകളായ ലൂക്കസ് ഫെർണാണ്ടസ്, പവാർഡ് എന്നിവർ ഇന്ന് ഇറങ്ങി.