ബയേൺ മ്യൂണിച്ച് പുതിയ എവേ ജേഴ്സി പുറത്തിറക്കി

Newsroom

ജർമ്മൻ ചാമ്പ്യൻസായ ബയേൺ മ്യൂണിക്ക് അടുത്ത സീസണായുള്ള എവേ ജേഴ്സി ഇന്ന് പുറത്തിറക്കി. അഡിഡാസ് ഡിസൈൻ ചെയ്ത പുതിയ ജേഴ്സി ഇന്ന് മുതൽ ആരാധകർ ഓൺലൈനായി വാങ്ങാനും പറ്റും. വെള്ള നിറത്തിലുള്ള ജേഴ്സി ആണ് ഇത്തവണ ബയേൺ എവേ ജേഴ്സി ആയി ഉപയോഗിക്കുന്നത്. ഹോം ജേഴ്സി വയേൺ കഴിഞ്ഞ സീസൺ അവസാനം തന്നെ പുറത്തിറക്കിയിരുന്നു‌.