ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ ബാഴ്സലോണയെ തകർത്ത് റോമ. ഇന്ന് നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് റോമ ബാഴ്സലോണയെ തോൽപ്പിച്ചത്. ഒരു ഘട്ടത്തിൽ 2-1 എന്ന സ്കോറിന് മുന്നിട്ടി നിന്ന ശേഷമാണ് ബാഴ്സ ഈ പരാജയം നേരിട്ടത്.
കളിയുടെ ആറാം മിനുട്ടിൽ തന്നെ പിറന്ന റഫിനയുടെ ഗോളിൽ ബാഴ്സ മുന്നിൽ എത്തി. പിന്നീട് 35ആം മിനുട്ടിൽ എൽ ഷരാവി റോമയ്ക്കായി സമനില നേടിയപ്പോഴും ബാഴ്സ പതറിയില്ല. റോമയിൽ നിന്ന് വിവാദ ട്രാൻസഫറിലൂടെ ബാഴ്സ തട്ടിയെടുത്ത മാൽകോം ആയിരുന്നു ബാഴ്സയുടെ രണ്ടാം ഗോളുമായി എത്തിയത്. മാൽകോമിന്റെ ബാഴ്സയ്ക്കായുള്ള ആദ്യ സ്റ്റാർട്ടും ആദ്യ ഗോളുമായി ഇത്.
2-1ന് മുന്നിൽ എത്തിയ ശേഷം ബാഴ്സ പിറകോട്ട് അടിച്ചു. പിന്നീട് ഫ്ലൊറൻസി, ക്രിസ്റ്റന്റെ, പെരോറ്റി എന്നിവർ നേടിയ ഗോളുകൾ റോമയെ 4-2ന് വിജയിപ്പിക്കുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial