ലാലിഗയിൽ വിജയം തുടർന്ന് ബാഴ്സലോണ. ഇന്ന് ജിറോണയെ നേരിട്ട ബാഴ്സലോണ ഒന്നിനെതിരെ നാലു ഗോളുകളുടെ മികച്ച വിജയം ആണ് നേടിയത്. ഇരട്ടഗോളുമായി ലവൻഡോസ്കി ഇന്ന് തിളങ്ങി.

ആദ്യ പകുതിയുടെ അവസാനം ഒരു സെൽഫ് ഗോൾലൂടെയാണ് ബാഴ്സലോണ ആദ്യം ലീഡ് എടുത്തത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗ്രോണവെൽഡിലൂടെ ജിറോണ സമനില പിടിച്ചു. ഇതിനു ശേഷം ലെവൻഡോസ്കി ഇരട്ട ഗോളുകൾ നേടിക്കൊണ്ട് ബാഴ്സയെ ലീഡിലേക്ക് കൊണ്ടുവന്നു. 61ആം മിനിട്ടിലും 77ആം മിനിട്ടിലും ആയിരുന്നു ലവൻഡോസ്കിയുടെ ഗോളുകൾ.
പിന്നീട് അവസാനം ഫെറാൻ ടോറസ് കൂടെ ഗോൾ നേടിയതോടെ ബാഴ്സലോണ വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ ബാഴ്സലോണ ലാലിഗയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുകയാണ്. രണ്ടാമത് ഉള്ള റയൽ മാഡ്രിഡിനെക്കാൾ മൂന്നു പോയിന്റിന്റെ ലീഡ് ബാഴ്സലോണക്ക് ഉണ്ട്.