ഓവലിൽ നാലാം ദിനം മോശം വെളിച്ചം കാരണം നേരത്തെ കളി നിർത്തിവെച്ചു. ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെയുള്ള പരമ്പരയിൽ വിജയം നേടുന്നതിന് 35 റൺസ് മാത്രം അകലെയാൺ. എന്നാൽ ഇന്ത്യ ആകട്ടെ 4 വിക്കറ്റ് അകലെയും. 374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട്, കളി നിർത്തുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 339 റൺസെന്ന നിലയിലാണ്.

ജോ റൂട്ടിന്റെ 105 റൺസും, ഹാരി ബ്രൂക്കിന്റെ തകർപ്പൻ 111 റൺസും ഇംഗ്ലണ്ടിന്റെ മുന്നേറ്റത്തിൽ നിർണായകമായി. ഇരുവരും നാലാം വിക്കറ്റിൽ നേടിയ 195 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യൻ ബോളർമാരെ പ്രതിരോധത്തിലാക്കി. എന്നാൽ ചായക്ക് തൊട്ട് മുമ്പ് ബ്രൂക്കും പിന്നാലെ ബെതലും റൂട്ടും ഔട്ട് ആയത് ഇന്ത്യക്ക് പ്രതീക്ഷ നൽകി.
പ്രസീദ് കൃഷ്ണ 109 റൺസ് വഴങ്ങി ഡക്കറ്റിന്റെയും റൂട്ടിന്റെയും ഉൾപ്പെടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. സിറാജ് രണ്ട് വിക്കറ്റും സ്വന്തമാക്കി. ഇപ്പോൾ ജാമി ഓവർട്ടനും ജാമി സ്മിത്തുമാണ് ക്രീസിൽ ഉള്ളത്. പരിക്കേറ്റ ക്രിസ് വോക്സ് ആവശ്യമെങ്കിൽ ബാറ്റിംഗിനിറങ്ങാൻ സാധ്യതയുണ്ടെന്നത് ഇംഗ്ലണ്ടിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നുണ്ട്.
4 ഓവറുകൾ കഴിഞ്ഞാൽ ന്യൂ ബോൾ എടുക്കാം എന്നത് ഇന്ത്യക്ക് പ്രതീക്ഷയായുണ്ട്. കളി ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സമനിലയിൽ ആക്കാൻ ആകും.