71 റണ്‍സിന്റെ കൂറ്റന്‍ വിജയം, പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

Sports Correspondent

ന്യൂസിലാണ്ടിനെതിരെ രണ്ടാം ഏകദിനത്തില്‍ 71 റണ്‍സിന്റെ വിജയം നേടി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സ് നേടിയപ്പോള്‍ ന്യൂസിലാണ്ട് 45 ഓവറില്‍ 200 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ജെസ്സ് ജോനാസ്സെന്‍ മൂന്നും ജോര്‍ജ്ജിയ വെയര്‍ഹാം രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ന്യൂസിലാണ്ട് നിരയില്‍ 47 റണ്‍സ് നേടിയ അമേലിയ കെര്‍ ആണ് ടോപ് സ്കോറര്‍. ഹെയ്‍ലി ജെന്‍സെന്‍ 28 റണ്‍സ് നേടിയപ്പോള്‍ ബ്രൂക്ക് ഹാലിഡേ 32 റണ്‍സും നേടി.

നേരത്തെ റെയ്ച്ചല്‍ ഹെയ്‍ന്‍സ്(87), അലൈസ ഹീലി(44), മെഗ് ലാന്നിംഗ്(49) എന്നിവരുടെ ബാറ്റിംഗ് മികവാണ് ഓസ്ട്രേലിയയെ 271 റണ്‍സിലേക്ക് നയിച്ചത്. ബാറ്റിംഗ് ഓര്‍ഡറില്‍ താഴ്ന്നിറങ്ങിയ ബെത്ത് മൂണി 26 റണ്‍സ് നേടി. ന്യൂസിലാണ്ടിന് വേണ്ടി ലെഗ് കാസ്പെറെക് 6 വിക്കറ്റുമായി ബൗളിംഗില്‍ ഒറ്റയാള്‍ പോരാട്ടം നടത്തി.