ഓസ്ട്രേലിയയെ തകർത്തെറിഞ്ഞ് ഇന്ത്യൻ യുവ നിര ലോകകപ്പ് ഫൈനലിൽ

Newsroom

20220203 091028
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയ്ക്കെതിരായ അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യക്ക് 96 റൺസ് വിജയം. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ നേടാൻ ആയിരുന്നു. തുടക്കം പിഴച്ചുവെങ്കിലും ക്യാപ്റ്റന്‍ യഷ് ധുല്ലും വൈസ് ക്യാപ്റ്റന്‍ ഷൈക്ക് റഷീദും ചേര്‍ന്ന് നേടിയ 204 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ 290/4 എന്ന മികച്ച സ്കോറിലേക്ക് നയിച്ചു..20220203 091034

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയക്ക് ആകെ 190 റൺസ് എടുക്കാനെ ആയുള്ളൂ. 42ആമത്തെ ഓവറിലേക്ക് കംഗാരുപ്പട കൂടാരം കയറി. ഓസ്ട്രേലിയക്ക് ആയി 51 റൺസ് നേടിയ ഷോ ഒഴികെ വേറെ ആരും തിളങ്ങിയില്ല. ഇന്ത്യക്ക് ആയി വിക്കി 3 വിക്കറ്റും രവി കുമാർ നിശാന്ത് സിന്ധു എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് അംഗ്കൃഷ് രഘുവംശിയെയും(6) ഹര്‍നൂര്‍ സിംഗിനെയും(16) നഷ്ടമായി ഒരു ഘട്ടത്തിൽ 37/2 എന്ന നിലയിലായിരുന്നു. അതിനു ശേഷം യഷ് ധുല്ലും ഷൈക്ക് റഷീദും ചേർന്നാണ് ഇന്ത്യയെ കരകയറ്റിയത്. ൽയഷ് 110 റൺസും റഷീദ് 94 റൺസുമാണ് നേടിയത്.