തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യമായ ഒരു പ്രഭാവവും മത്സരത്തില്‍ സൃഷ്ടിക്കാനാകാതെ പോയപ്പോള്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി ഇറങ്ങിയ ബാറ്റ്സ്മാന്മാര്‍ എല്ലാം റണ്‍സ് കണ്ടെത്തുന്നതാണ് കണ്ടത്. 389 റണ്‍സാണ് 4 വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ നേടിയത്.
ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് 142 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ നേടിയത്. ഷമി ഫിഞ്ചിനെ പുറത്താക്കുമ്പോള്‍ താരം 60 റണ്‍സാണ് നേടിയത്. അധികം വൈകാതെ ഡേവിഡ് വാര്‍ണര്‍ റണ്ണൗട്ടായപ്പോള്‍ താരം 77 പന്തില്‍ നിന്ന് 83 റണ്‍സാണ് നേടിയത്.
പിന്നീട് സ്റ്റീവ് സ്മിത്തും മാര്‍നസ് ലാബൂഷാനെയും ചേര്‍ന്നാണ് സ്കോറിംഗ് മുന്നോട്ട് നയിച്ചത്. 104 റണ്‍സ് നേടിയ സ്മിത്ത് പുറത്താകുമ്പോള്‍ മൂന്നാം വിക്കറ്റില്‍ ലാബൂഷാനെയുമായി ചേര്‍ന്ന് താരം 136 റണ്‍സാണ് നേടിയത്. 64 പന്തില്‍ നിന്നാണ് സ്മിത്ത് ഈ സ്കോര്‍ നേടിയത്. മാര്‍നസ് ലാബൂഷാനെ 70 റണ്‍സ് നേടി പുറത്തായപ്പോള്‍ മാക്സ്വെല്ലുമായി നാലാം വിക്കറ്റില്‍ 45 പന്തില്‍ നിന്ന് 80 റണ്‍സ് കൂട്ടുകെട്ടാണ് നേടിയത്.
ഗ്ലെന്‍ മാക്സ്വെല്ലും തന്റെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ ഓസ്ട്രേലിയ 50 ഓവറില്‍ 389 റണ്‍സ് നേടി. മാക്സ്വെല്‍ 29 പന്തില്‍ നിന്നാണ് 63 റണ്‍സ് നേടിയത്.