ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെ എട്ടു വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ

Newsroom

ടി20 വനിതാ ലോകകപ്പിലെ ആവേശകരമായ മത്സരത്തിൽ ബംഗ്ലാദേശിനെ 8 വിക്കറ്റിന് തോൽപ്പിച്ച് ഓസ്‌ട്രേലിയ ടൂർണമെന്റിലെ രണ്ടാം ജയം ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ 107-7 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ, നിഗർ സുൽത്താന 50 പന്തിൽ 57 റൺസ് നേടി ബംഗ്ലാദേശ് നിരയിൽ തിളങ്ങി. എന്നിരുന്നാലും, മൂന്ന് വിക്കറ്റ് വീഴ്ത്തിയ വെയർഹാമും രണ്ട് വിക്കറ്റ് എടുത്ത ഡാർസി ബ്രൗണും ഓസ്ട്രേലിയക്കായി തിളങ്ങി.

Picsart 23 02 15 01 41 55 507

മറുപടിയായി ഇറൻഹ്ങിയ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം അനായാസം മറികടന്നു. ക്യാപ്റ്റൻ മെഗ് ലാനിംഗ് 49 പന്തിൽ 48 റൺസുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ, അലീസ ഹീലി 36 പന്തിൽ 37 റൺസ് നേടി. ബംഗ്ലാദേശ് ബൗളർമാർ ആയ മറുഫ അക്‌തറും ഷൊർണ ആക്‌ടറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.