ജ്യോക്കോവിച്ചിനു പിറകെ മെദ്വദേവിനെയും വീഴ്ത്തി സാഷ എ.ടി.പി ഫൈനൽസ് കിരീടം ചൂടി

Img 20211122 Wa0026

കരിയറിൽ രണ്ടാം തവണ എ.ടി.പി ഫൈനൽസ് കിരീടം സ്വന്തമാക്കി അലക്‌സാണ്ടർ സാഷ സെരവ്. സെമിയിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജ്യോക്കോവിച്ചിനെ തോൽപ്പിച്ച സാഷ ഫൈനലിൽ ലോക രണ്ടാം നമ്പർ താരം ഡാനിൽ മെദ്വദേവിനെയാണ് വീഴ്ത്തിയത്. ഒരു ബ്രൈക്ക് അവസരം പോലും എതിരാളിക്ക് നൽകാതെ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ജർമ്മൻ താരത്തിന്റെ ജയം.

മത്സരത്തിൽ 8 ഏസുകൾ ഉതിർത്ത സാഷ ആദ്യ സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തി സെറ്റ് 6-4 നു നേടി മത്സരത്തിൽ മുൻതൂക്കം നേടി. തുടർന്ന് രണ്ടാം സെറ്റിലും നിർണായക ബ്രൈക്ക് കണ്ടത്തിയ താരം 6-4 നു തന്നെ രണ്ടാം സെറ്റും നേടി കിരീടം സ്വന്തം പേരിൽ കുറിച്ചു. ടൂറിനിൽ 2021 ലെ തന്റെ ആറാം കിരീടം ആണ് ഈ നേട്ടത്തോടെ സാഷ കൈവരിച്ചത്. ഈ മികവ് അടുത്ത സീസണുകളിൽ ഗ്രാന്റ് സ്‌ലാം വേദികളിൽ ആവർത്തിക്കാൻ ആവും സാഷ ശ്രമം.

Previous article5 ഗോൾ ത്രില്ലറിൽ നാപ്പോളിക്ക് സീസണിലെ ആദ്യ പരാജയം നൽകി ഇന്റർ മിലാൻ
Next articleഖത്തർ ഗ്രാന്റ് പ്രീയിൽ ജയവുമായി ഹാമിൾട്ടൻ, വെർസ്റ്റാപ്പനുമായുള്ള പോയിന്റ് വ്യത്യാസം വീണ്ടും കുറച്ചു