പ്രീസീസണിൽ റയൽ മാഡ്രിഡിന് നാണം കെട്ട തോൽവി. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ചിരവൈരികളായ അത്ലറ്റിക്കോ മാഡ്രിഡാണ് റയൽ മാഡ്രിഡിനെ തകർത്തിവിട്ടത്. മൂന്നിനെതിരെ ഏഴു ഗോളുകൾക്കായിരുന്നു സിമിയോണിയുടെ ടീമിന്റെ വിജയം. സംഭവ ബഹുലമായ മത്സരത്തിൽ നാലു ഗോളുകളും ഒപ്പം ചുവപ്പ് കാർഡുമായി ഡിയേഗോ കോസ്റ്റയാണ് താരമായത്.
അത്ലറ്റിക്കോ മാഡ്രിഡിനായി ആദ്യ പകുതിയിൽ തന്നെ കോസ്റ്റ ഹാട്രിക്ക് നേടിയിരുന്നു. 1, 28, 45 മിനുട്ടുകളിലെ ഗോളിലൂടെ ആയിരുന്നു കോസ്റ്റയുടെ ഹാട്രിക്ക്. പിന്നാലെ രണ്ടാം പകുതിയിൽ 51ആം മിനുട്ടിലും കോസ്റ്റ ഗോൾ നേടി. കളിയുടെ 65ആം മിനുട്ടിൽ റയൽ താരം കാർവഹാൽ നടത്തിയ ഒരു ഫൗൾ ചോദ്യം ചെയ്ത് സംഘർഷം ഉണ്ടാക്കിയതിനാണ് കോസ്റ്റയ്ക്ക് ചുവപ്പ് കിയട്ടിയത്. കോസ്റ്റയ്ക്ക് മാത്രമല്ല കാർവഹാലിനു. ചുവപ്പ് കിട്ടി.
ജാവോ ഫെലിക്സ്, വിറ്റോളോ, കൊറേയ എന്നിവരായിരുന്നു അത്ലറ്റിക്കോയുടെ മറ്റു സ്കോറേഴ്സ്. റയൽ മാഡ്രിഡിനായി ബെൻസീമ, നാചോ, കരേര എന്നിവരാണ് ഗോളുകൾ നേടിയത്.