ഇഷാൻ പണ്ടിതയെ സ്വന്തമാക്കാൻ വലിയ ഓഫറുമായി എ ടി കെ മോഹൻ ബഗാൻ | ATK Mohun Bagan pushing to sign Ishan Pandita

Newsroom

എ ടി കെ മോഹൻ ബഗാൻ ഒരു വലിയ സൈനിംഗ് കൂടെ നടത്താൻ ഒരുങ്ങുകയാണ്. യുവ സ്ട്രൈക്കർ ഇഷാൻ പണ്ടിതയെ ആണ് മോഹൻ ബഗാൻ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. ജംഷദ്പൂരിന് മുന്നിൽ വലിയ ഓഫർ തന്നെ വെച്ചിരിക്കുകയാണ് ബഗാൻ. ഇഷാൻ പണ്ടിത മോഹൻ ബഗാനിലേക്ക് പോകാൻ ആഗ്രഹിക്കുന്നുമുണ്ട്.

ഇഷാൻ പണ്ടിത കഴിഞ്ഞ സീസണിൽ ആയിരുന്നു ജംഷദ്പൂരിൽ എത്തിയത്. അവിടെ 17 മത്സരങ്ങൾ കളിച്ച താരം മൂന്ന് ഗോളുകൾ നേടിയിരുന്നു. എഫ് സി ഗോവയിൽ നിന്നായിരുന്നു താരം ജംഷദ്പൂരിലേക്ക് എത്തിയത്. ഗോവക്ക് വേണ്ടി 11 മത്സരങ്ങളിൽ നിന്ന് 4 ഗോളുകളും താരം നേടിയിരുന്നു. ബെംഗളൂരു സ്വദേശിയായ ഇഷാൻ സ്പാനിഷ് ക്ലബായ ലോർകാ എഫ് സിയിലും യു ഡി ൽ അൽമേരയ്ക്ക് വേണ്ടിയും അതിനു മുമ്പ് ലാലിഗയിൽ കളിച്ചിട്ടുള്ളസി ഡി ലെഗനെസിന്റെ യുവ ടീമിനൊപ്പവും ഇഷാൻ കളിച്ചിട്ടുണ്ട്.

Story Highlights: ATK Mohun Bagan are pushing to seal Ishan Pandita’s deal