സൂപ്പർ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ജംഷദ്പൂർ എഫ് സിക്ക് രണ്ടാം വിജയം. ഇന്ന് എ ടി കെ മോഹൻ ബഗാനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആണ് ജംഷദ്പൂർ പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തിൽ ജംഷദ്പൂർ എഫ്സി ഗോവയെ 3-1നും തോൽപ്പിച്ചിരുന്നു. ഇന്ന് 23ആം മിനുട്ടിൽ വലത് വിങ്ങിൽ നിന്നും രണ്ട് എ ടി കെ താരങ്ങളെ മറികടന്ന് ബ്രസീലിയൻ താരം ക്രിവിലിയാരോ ഗോൾ പോസ്റ്റിലേക്ക് അടിച്ച ഷോട്ട് ബോറിസ് വലയിലേക്ക് പ്ലേസ് ചെയ്ത് കളിയിലെ ആദ്യ ഗോൾ നേടി.
43ആം മിനുട്ടിൽ ഋതിക് കുമാറിന്റെ പാസിൽ ബോറിസ് ജംഷഡ്പൂരിന്റെയും തന്റെ രണ്ടാം ഗോൾ നേടി. 90 മിനുട്ട് കഴിഞ്ഞുള്ള ഇഞ്ച്വറി ടൈമിൽ സമയത്ത് ജംഷഡ് പൂരിന്റെ ഇഷാൻ പണ്ഡിതയുടെ ബോക്സിന് തൊട്ട് മുമ്പ് വലത് വിങ്ങിൽ നിന്നുള്ള ഗോൾ ശ്രമം എ ടി കെ ഗോൾ കീപ്പർ വിശാൽ കൈത് തടഞ്ഞിട്ടു. റീ ബൗണ്ടായി കിട്ടിയ ബോൾ വലയിലേക്ക് തട്ടിയിട്ട് ഹാരിസൺ ഹിക്കി ജംഷഡ്പൂർ ഗോൾ നേട്ടം മൂന്നാക്കി.
രണ്ട് കളിയിൽ നിന്നും രണ്ട് വിജയവുമായി ആറ് പോയിന്റുമായി ജംഷഡ് പൂർ ഗ്രൂപ്പ് സി യിൽ മുന്നിലെത്തി .എ ടി കെക്ക് മൂന്ന് പോയിന്റാണുള്ളത്. ഗ്രൂപ്പ് സിയിൽ മറ്റ് ടീമുകളായ ഗോകുലത്തിന് പൂജ്യം പോയിന്റും എഫ്സി ഗോവക്ക് 3 പോയിന്റുമാണ് ഉള്ളത്.