യുഫേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ആസ്റ്റൺ വില്ല. ആദ്യ പാദത്തിൽ ക്ലബ് ബ്രൂഷിനെ 3-1 നു മറികടന്ന അവർ രണ്ടാം പാദത്തിൽ 3-0 ന്റെ ജയം ആണ് സ്വന്തം മൈതാനത്ത് നേടിയത്. നന്നായി തുടങ്ങിയ ബ്രൂഷിനു 16 മിനിറ്റിൽ റാഷ്ഫോർഡിനെ ഫൗൾ ചെയ്ത സാബെയെ ചുവപ്പ് കാർഡ് കണ്ടു നഷ്ടമായത് വമ്പൻ തിരിച്ചടിയായി. തുടർന്ന് ഗോൾ രഹിതമായ ആദ്യ പകുതിക്ക് രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ പി.എസ്.ജിയിൽ നിന്നു ലോണിൽ എത്തിയ മാർകോ അസൻസിയോയുടെ മികവ് ആണ് കാണാൻ ആയത്.
ഇറങ്ങി 5 മിനിറ്റിനുള്ളിൽ ബെയ്ലിയുടെ പാസിൽ നിന്നു സ്പാനിഷ് താരം തന്റെ ആദ്യ ഗോൾ നേടി. തുടർന്ന് 7 മിനിറ്റിനുള്ളിൽ മോർഗൻ റോജേഴ്‌സിന്റെ പാസിൽ നിന്നു ഗോൾ നേടിയ ഇയാൻ മാറ്റ്സൻ വില്ലയുടെ രണ്ടാം ഗോളും കണ്ടെത്തി. തുടർന്ന് 61 മത്തെ മിനിറ്റിൽ റാഷ്ഫോർഡിന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ അസൻസിയോ വില്ല ജയം പൂർത്തിയാക്കി. വില്ലയിൽ ജനുവരിയിൽ എത്തിയ ശേഷം അസൻസിയോയുടെ ഏഴാം ഗോൾ ആയിരുന്നു ഇത്. ക്വാർട്ടർ ഫൈനലിൽ ഫ്രഞ്ച് ജേതാക്കൾ ആയ പരിശീലകൻ ഉനയ് എമറെയുടെ പഴയ ടീമായ പി.എസ്.ജിയെ ആണ് ആസ്റ്റൺ വില്ല നേരിടുക.