ക്യാപ്റ്റൻ ചരിത് അസലങ്കയുടെ 77 റൺസിൻ്റെയും നിഷാൻ മദുഷ്‌കയുടെ മികച്ച അരങ്ങേറ്റ പ്രകടനത്തിൻ്റെയും ബലത്തിൽ പല്ലേക്കലെയിൽ നടന്ന ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ശ്രീലങ്ക 5 വിക്കറ്റിൻ്റെ വിജയം ഉറപ്പിച്ചു. ഡിഎൽഎസ് നിയമം കാരണം നിശ്ചയിച്ച 232 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക വെല്ലുവിളികൾക്കിടയിലും അനായാസം ലക്ഷ്യത്തിലെത്തി.

വെസ്റ്റ് ഇൻഡീസ് 38.3 ഓവറിൽ 185 റൺസ് എടുത്തപ്പോൾ മഴ തടസ്സപ്പെടുത്തുക ആയിരുന്നു. ഗുഡകേഷ് മോട്ടി വെസ്റ്റ് ഇൻഡീസിൻ്റെ മികച്ച ബൗളറായിരുന്നു, 3/47 എടുത്തെങ്കിലും ലങ്കയെ ലക്ഷ്യം പിന്തുടരുന്നത് തടയാൻ അത് പര്യാപ്തമായില്ല.
54 പന്തിൽ 69 റൺസെടുത്ത മദുഷ്‌ക, 71 പന്തിൽ 77 റൺസ് നേടിയ അസലങ്കയ്‌ക്കൊപ്പം നിർണായക 137 റൺസ് കൂട്ടുകെട്ട് രൂപപ്പെടുത്തി. ജയത്തോടെ പരമ്പരയിൽ ശ്രീലങ്ക 1-0ന് മുന്നിലെത്തി.