ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിൽ പുരുഷ ടീം ഗ്രൂപ്പ് എയിൽ, വനിത ടീം ഗ്രൂപ്പ് ബിയിൽ

Wasim Akram

ഏഷ്യൻ ഗെയിംസിൽ ഫുട്‌ബോൾ ഇനത്തിൽ ഇന്ത്യൻ പുരുഷ ടീം ഗ്രൂപ്പ് എയിൽ. ഇന്ത്യക്ക് ഒപ്പം ചൈന, ബംഗ്ലാദേശ്, മ്യാൻമർ എന്നിവർ അടങ്ങിയത് ആണ് ഈ ഗ്രൂപ്പ്. അത്ര കടുപ്പം അല്ലാത്ത ഗ്രൂപ്പിൽ നിന്നു ഇന്ത്യക്ക് രണ്ടാം റൗണ്ട് കളിക്കാൻ ആവും എന്നാണ് പ്രതീക്ഷ.

ഏഷ്യൻ ഗെയിംസ്

അതേസമയം വനിത ടീം ഗ്രൂപ്പ് ബിയിൽ ആണ്. ചൈനീസ് തായ്‌പേയ്‌, തായിലന്റ് എന്നിവർ അടങ്ങിയത് ആണ് ഈ ഗ്രൂപ്പ്. വനിതകളിൽ 5 ഗ്രൂപ്പുകൾ ആണ് ഉള്ളത്. 5 ഗ്രൂപ്പ് ജേതാക്കളും 3 മികച്ച രണ്ടാം സ്ഥാനക്കാരും ആണ് ക്വാർട്ടർ ഫൈനലിൽ എത്തുക. അണ്ടർ 23 പുരുഷ ടീമിനെ ആവും ഇന്ത്യ ഏഷ്യൻ ഗെയിംസിനു ആയി അയക്കുക. മൂന്നു പ്രമുഖതാരങ്ങൾ ടൂർണമെന്റിൽ കളിക്കും, ടീമിനെ ഇഗോർ സ്റ്റിമാക് തന്നെയാവും പരിശീലിപ്പിക്കുക.