ഏഷ്യൻ കപ്പിന്റെ അവസാന യോഗ്യത റൗണ്ടുകൾക്ക് ഉള്ള ഗ്രൂപ്പ് തീരുമാനമായി. ഇന്ത്യ ഗ്രൂപ്പ് എഫിൽ ആണ്. ഇന്ത്യക്ക് ഒപ്പം അഫ്ഘാനിസ്ഥാൻ, കംബോഡിയ, ഹോങ്കോങ് എന്നിവരാണ് ഉള്ളത്. ഇന്ത്യക്ക് പ്രതീക്ഷ നൽകുന്ന ഗ്രൂപ്പ് ആണിത്. ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവരും മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാരും ഏഷ്യൻ കപ്പിന് യോഗ്യത നേടും. 11 രാജ്യങ്ങൾക്കാണ് ഈ യോഗ്യത റൗണ്ട് വഴി യോഗ്യത ലഭിക്കുക.
ആറു ഗ്രൂപ്പുകളിലായി 24 ടീമുകൾ ഏഷ്യൻ കപ്പ് യോഗ്യതക്കായി ഈ റൗണ്ടിൽ ഏറ്റുമുട്ടുന്നുണ്ട്. ജൂണിൽ ആകും യോഗ്യത മത്സരങ്ങൾ ആരംഭിക്കുക