ഏഷ്യാ കപ്പ് ഇത്തവണ ഇന്ത്യൻ ഫുട്ബോളിന് ചെറിയ കളിയല്ല. വലിയ സ്വപ്നങ്ങൾ കാണാൻ ഇന്ത്യ പാകമായോ എന്ന് അറിയാനുള്ള പരിശോധനയാണ്. ഇന്ന് ഏഷ്യാ കപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിന് ഇന്ത്യ ഇറങ്ങും. തായ്ലാന്റ് ആണ് എതിരാളികൾ. ഫുട്ബോളിൽ വളരെ അധികം മുന്നോട്ടേക്ക് ഈ അടുത്ത കാലത്ത് പോയ ടീമാണ് തായ്ലാന്റ്. ഫിഫാ റാങ്കിംഗ് കൊണ്ട് മാത് അവരെ അളക്കാൻ പറ്റില്ല.
എ ഗ്രൂപ്പിൽ നിന്ന് യോഗ്യത നേടാൻ യു എ ഇ കഴിഞ്ഞാൽ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്നത് തായ്ലാന്റിനാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം ഇന്ത്യക്ക് വലിയ വെല്ലുവിളി തന്നെയാകും. പക്ഷെ തായ്ലാന്റിനെ നേരിടാൻ എല്ലാ വിധത്തിലും ഒരുങ്ങി കഴിഞ്ഞു എന്നാണ് ഇന്ത്യൻ പരിശീലകൻ കോൺസ്റ്റന്റൈൻ പറഞ്ഞത്. ഇത് ഇന്ത്യൻ ആരാധകർക്ക് ഇന്ന് കാണാം എന്നും അദ്ദേഹം പറയുന്നു.
ആവശ്യത്തിന് സൗഹൃദ മത്സരം കളിക്കാതെ എത്തിയ ഇന്ത്യക്ക് വെല്ലി വിളിയാവുക തായ്ലാന്റിന്റെ വേഗതയാകും. 1964ന് ശേഷം ഒരു ഏഷ്യാ കപ്പ് വിജയം വരെ ഇന്ത്യക്കില്ല. ഗ്രൂപ് ഘട്ടം കടക്കുക എന്നത് അധികമാരം പ്രവചിക്കാത്ത കാര്യം ആണെങ്കിലും ഇന്ത്യക്ക് എന്തും സാധിക്കും എന്ന് ആരാധകഫ് വിശ്വസിക്കുന്നു. ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടിൽ കണ്ടതിന് സമാനമായ ടീമും ആയാകും കോൺസ്റ്റന്റൈൻ ഇറങ്ങുക.
മലയാളി താരം അനസ് ആദ്യ ഇലവനിൽ ഉണ്ടാകും. സബ്ബായി ആഷിഖ് കുരുണിയനും ഇന്ന് ടീമിൽ ഉണ്ടാകും. ഇരുവർക്കും കേരളത്തിന്റെ അഭിമാനം ഉയർത്താൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഛേത്രി മാത്രമെ അറ്റാക്കിംഗ് നിരയിൽ ഫോമിൽ ഉള്ളൂ എന്നത് ആകും കോൺസ്റ്റന്റൈന്റെ പ്രധാന പ്രശ്നം. ടീമിൽ ഉള്ള വേറെ ഒരു സ്ട്രൈക്കറും ഈ സീസണിൽ നല്ല കളിയല്ല കളിച്ചത്.
ഏഷ്യാ കപ്പ് സന്നാഹ മത്സരത്തിൽ തായ്ലാന്റ് ഒമാനോട് പരാജയപ്പെട്ടിരുന്നു. ഇന്ത്യ ഒമാനെ സമനിലയിൽ പിടിക്കുകയും ചെയ്തു. ആ ഫലങ്ങൾ ഇന്ത്യക്ക് പ്രചോദനം നൽകും. ഇന്ന് വൈകിട്ട് 7 മണിക്കാണ് മത്സരം നടക്കുക