പിങ്ക് ബോൾ ടെസ്റ്റ്; ഇംഗ്ലണ്ട് 334ന് ഓളൗട്ട്

Newsroom

Picsart 25 12 05 10 40 53 865
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ് 334 റൺസിന് അവസാനിച്ചു. ജോ റൂട്ട് പുറത്താകാത്e നേടിയ 138 റൺസിന്റെ മികവിലാണ് ഇംഗ്ലണ്ട് ഈ സ്കോർ നേടിയത്. 6-75 എന്ന പ്രകടനത്തിലൂടെ ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ട് ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്, പാകിസ്ഥാൻ ഇതിഹാസം വസീം അക്രത്തെ മറികടന്ന് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇടംകൈയ്യൻ ഫാസ്റ്റ് ബൗളറായി മാറി.


പിങ്ക് ബോളിന് കീഴിൽ 5-2 എന്ന നിലയിൽ തകർന്നപ്പോഴാണ് റൂട്ട് ക്രീസിലെത്തിയത്. ഓസ്‌ട്രേലിയൻ മണ്ണിൽ അദ്ദേഹം കാത്തിരുന്ന കന്നി ടെസ്റ്റ് സെഞ്ച്വറിയും (കരിയറിലെ 40-ാമത് ടെസ്റ്റ് സെഞ്ച്വറി) നിർണായക കൂട്ടുകെട്ടുകളിലൂടെ ടീമിനെ രക്ഷിച്ചെടുക്കുകയും ചെയ്തു. സാക് ക്രൗളിയുമായി (76) 117 റൺസും ഹാരി ബ്രൂക്കുമായി (31) 54 റൺസും കൂട്ടിച്ചേർത്തു. തുടർന്ന് ജോഫ്ര ആർച്ചറുമായി ചേർന്ന് ഗാബയിൽ ഇംഗ്ലണ്ടിന് വേണ്ടി 10-ാം വിക്കറ്റിൽ 70 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടും സ്ഥാപിച്ചു.

ആർച്ചർ 38 റൺസെടുത്ത് ബ്രെണ്ടൻ ഡോഗെറ്റിന്റെ പന്തിൽ മാർനസ് ലബുഷെയ്‌നിന്റെ പറക്കും ക്യാച്ചിൽ പുറത്തായി.