ആർതുറിനെ നൽകിയാലെ പ്യാനിചിനെ നൽകൂ!

Newsroom

യുവന്റസ് സെമെഡോയ്ക്ക് പകരമായി പ്യാനിചിനെ ബാഴ്സലോണക്ക് നൽകും എന്ന വാർത്തകൾ ക്ലബ് നിരസിച്ചു. പ്യാനിചിനെ ബാഴ്സലോണക്ക് നൽകണം എങ്കിൽ പകരം ആർതുറിനെ കിട്ടിയെ മതിയാകു എന്നാണ് യുവന്റസ് നിലപാട് എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം സെമെഡോയ്ക്ക് പകരമായി പ്യാനിചിബെയും ഡിഷീല്യോയേയും ഒപ്പം 25 മില്യണും ബാഴ്സലോണ നൽകും എന്ന് വാർത്തകൾ ഉണ്ടായിരുന്നു.

എന്നാൽ അങ്ങനെ ഒരു ചർച്ചയും നടന്നിട്ടേ ഇല്ല എന്ന് ആണ് ഇപ്പോൾ റിപ്പോർട്ടുകൾ. ആർതുറിനെ നൽകാൻ ബാഴ്സലോണ തയ്യാറാകാത്തതിനാൽ രണ്ടു ക്ലബുകളും തമ്മിലുള്ള ചർച്ച ഇപ്പോൾ അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്. ബാഴ്സലോണയിലേക്ക് പോകണം എന്ന് തന്നെയാണ് പ്യാനിചിന്റെ ആഗ്രഹം. ആർതുറിനെ അല്ലാതെ ഒരു താരത്തിനെയും പകരമായി യുവന്റസ് സ്വീകരിക്കില്ല. അതുകൊണ്ട് തന്നെ ഇനി പണം നൽകി മാത്രമെ യുവന്റസിൽ നിന്ന് ബാഴ്സലോണക്ക് പ്യാനിചിനെ സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ.