ആഴ്‌സണലിന്റെ ഡച്ച് സൂപ്പർ താരം വിവിയനെ മിയെദെമ ഉടൻ ബാഴ്‌സലോണ താരമായേക്കും

ഈ സീസണിൽ കരാർ അവസാനിക്കുന്ന ആഴ്‌സണൽ സൂപ്പർ താരം വിവിയനെ മിയെദെമ വരും ദിനങ്ങളിൽ ബാഴ്‌സലോണ താരമായേക്കും എന്നു റിപ്പോർട്ട്. വനിത സൂപ്പർ ലീഗിലെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരിയായ 25 കാരിയായ വിവിയനെ മിയെദെമ 2017 ൽ ബയേണിൽ നിന്നാണ് ആഴ്‌സണലിൽ എത്തുന്നത്.

Screenshot 20220508 083327

ആഴ്‌സണലിന് ആയി നൂറിൽ അധികം ഗോളുകൾ നേടിയ മിയെദെമ വനിത സൂപ്പർ ലീഗിൽ 100 ഗോളുകളിൽ പങ്കാളിയാകുന്ന ആദ്യ താരം കൂടി ആയിരുന്നു. ഹോളണ്ടിനു ആയി 108 മത്സരങ്ങളിൽ 92 ഗോളുകൾ നേടിയ താരം ഡച്ച് ടീമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരി കൂടിയാണ്. കുറച്ച് ദിവസം മുമ്പ് മിയെദെമയുടെ പ്രതിമ ആഴ്‌സണൽ എമിറേറ്റ്‌സ് സ്റ്റേഡിയത്തിനു മുന്നിൽ സ്ഥാപിച്ചിരുന്നു. ആഴ്‌സണലിന് ലീഗ് കിരീടം നേടി നൽകി യൂറോപ്യൻ ചാമ്പ്യന്മാരുടെ ടീമിലേക്ക് ചേക്കേറാൻ ആവും താരം ശ്രമിക്കുക.