ലിവർപൂളിനെ ചവിട്ടിയരച്ച് ആഴ്സണൽ വനിതൽ ലീഗിന്റെ തലപ്പത്ത്

Newsroom

ആഴ്സണൽ വനിതകളുടെ അവരുടെ ഗംഭീര ഫോം തുടരുന്നും. ഇന്ന് ലിവർപൂളിനെ തകർത്തെറിഞ്ഞ വിജയമാണ് ആഴ്സണൽ സ്വന്തമാക്കിയത്. ലിവർപൂളിനെ നേരിട്ട ആഴ്സ്ണൽ ഏകപക്ഷീയമായ പോരാട്ടത്തിന് 5-1 എന്ന സ്കോറിനാണ് വിജയിച്ചത്. കളിയിൽ ഒരിക്കൽ പോലും ആഴ്സണൽ പതറിയില്ല. ആഴ്സണലിനായി ബെത് മേഡ് ഇന്ന് ഇരട്ട ഗോളുകൾ നേടി.

വിവിയനെ മെഡമെ, കാറ്റി, ബ്ലഡ്വേർത് എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്‌. ഇന്നത്തെ ജയത്തോടെ ലീഗിൽ ആഴ്സണൽ ഒന്നാമത് എത്തി. മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഒരു പോയിന്റ് മുന്നിലാണ് ആഴ്സണൽ എത്തിയത്. ഒരു മത്സരം കുറവ് കളിച്ചു എന്ന മുൻതൂക്കവും ആഴ്സണലിനുണ്ട്. ലിവർപൂൾ ഇപ്പോൾ എട്ടാം സ്ഥാനത്താണ്‌