വിക്ടർ ഗ്യോകെറസിനെ സ്വന്തമാക്കുന്നതിനു അടുത്ത് എത്തി ആഴ്‌സണൽ. ശനിയാഴ്ച നടന്ന ചർച്ചകളിൽ താരത്തിന്റെ ട്രാൻസ്ഫർ തുകയിൽ സ്പോർട്ടിങ് ലിസ്ബണും ആയി ആഴ്‌സണൽ ധാരണയിൽ എത്തി എന്നാണ് റിപ്പോർട്ട്. 80 മില്യൺ യൂറോ എങ്കിലും താരത്തിന് ആയി ആഴ്‌സണൽ മുടക്കും എന്നാണ് സൂചന. 5 വർഷത്തെ കരാറിനു നേരത്തെ ആഴ്‌സണലും ആയി ഗ്യോകെറസ് ധാരണയിൽ ആയിരുന്നു.
ആഴ്‌സണൽ അല്ലാതെ വേറൊരു ക്ലബ്ബിലേക്ക് ഇല്ലെന്നു പ്രഖ്യാപിച്ച ഗ്യോകെറസ് ക്ലബ്ബിലേക്ക് വരാൻ തന്റെ ബാക്കിയുള്ള ശമ്പളത്തിൽ ഒരു വിഹിതം വേണ്ടെന്ന് വെച്ചിരുന്നു. തുടർന്ന് വാക്ക് പാലിക്കാത്ത സ്പോർട്ടിങ്ങിന് എതിരെ പ്രതിഷേധിച്ചു താരം പരിശീലനത്തിനും എത്തിയില്ല. ഉടൻ തന്നെ താരം ആഴ്‌സണൽ താരം ആവും എന്നാണ് നിലവിലെ സൂചനകൾ. ക്ലബുകൾ തമ്മിൽ നടന്ന മാരത്തോൺ ചർച്ചകൾക്ക് ഒടുവിൽ ആണ് നിലവിൽ തീരുമാനം ഉണ്ടാവുന്നത്.