ലെസ്റ്റർ സിറ്റിയുടെ ബെൽജിയം പ്രതിരോധ താരത്തിന് ആയി ആഴ്‌സണൽ രംഗത്ത്

Wasim Akram

പ്രീമിയർ ലീഗിൽ നിന്നു തരം താഴ്ത്തൽ നേരിട്ട ലെസ്റ്റർ സിറ്റിയുടെ ബെൽജിയം പ്രതിരോധ താരം തിമോത്തി കാസ്റ്റാഗിനെക്ക് ആയി ആഴ്‌സണൽ രംഗത്ത് എന്നു റിപ്പോർട്ട്. സ്പാനിഷ് ഫുൾ ബാക്ക് ഇവാൻ ഫ്രസ്നെഡക്ക് ആയി ശ്രമിക്കുന്ന ആഴ്‌സണൽ നിലവിൽ ശ്രദ്ധ ബെൽജിയം താരത്തിൽ പതിപ്പിച്ചത് ആയാണ് റിപ്പോർട്ട്. സ്പാനിഷ് താരം തന്നെയാണ് നിലവിൽ ആഴ്‌സണലിന്റെ പ്രഥമ പരിഗണന എങ്കിലും ബെൽജിയം താരം രണ്ടാമത് ആയി ആഴ്‌സണൽ പരിഗണിക്കുന്നു എന്നാണ് റിപ്പോർട്ട്.

ആഴ്‌സണൽ

റൈറ്റ് ലെഫ്റ്റ് ബാക്കുകളിലും ഫുൾ ബാക്ക് ആയും കളിക്കാൻ കഴിവുള്ള താരമാണ് കാസ്റ്റാഗിനെ. അതിനാൽ തന്നെ താരം ടീമിൽ എത്തിയാൽ അത് ആഴ്‌സണലിന് വലിയ ഗുണം ആവും ഉണ്ടാക്കുക. ജനുവരിയിലും താരവും ആയി ആഴ്‌സണൽ സംസാരിച്ചിരുന്നു. ചിലപ്പോൾ വേഗത്തിൽ താരം ആഴ്‌സണലിൽ എത്തിയേക്കും എന്നാണ് റിപ്പോർട്ട്. അതേസമയം ഫ്രസ്നെഡക്ക് പുറമെ മാഞ്ചസ്റ്റർ സിറ്റിയുടെ ജാവോ കാൻസാലോയും ആഴ്‌സണൽ പ്രതിരോധത്തിൽ പരിഗണിക്കുന്ന താരം ആണ്.