ആറാടി ആഴ്സണൽ!! ഗ്രൂപ്പ് ചാമ്പ്യന്മാർ

Newsroom

യുവേഫ ചാമ്പ്യൻസ് ലീഗിൽ ആഴ്സണലിന് വൻ വിജയം. ഇന്ന് എമിറേറ്റ്സിൽ വെച്ച് ഫ്രഞ്ച് ക്ലബായ ലെൻസിനെ നേരിട്ട ആഴ്സണൽ എതിരില്ലാത്ത ആറു ഗോളുകളുടെ വിജയം നേടി. ഇത് ആഴ്സണലിന്റെ നോക്കൗട്ട് യോഗ്യതയും ഒപ്പം ഗ്രൂപ്പ് ചാമ്പ്യൻ പട്ടവും ഉറപ്പിച്ചു കൊടുത്തു‌. ഇന്ന് തുടക്കം മുതൽ അവസാനം വരെ ആഴ്സണലിന്റെ ആധിപത്യം ആണ് കാണാൻ ആയത്.

ആഴ്സണൽ 23 11 30 03 31 01 948

13ആം മിനുട്ടിൽ കായ് ഹവേർട്സ് ആണ് ആഴ്സണലിന്റെ ഗോളടി തുടങ്ങിയത്. 21ആം മിനുട്ടിൽ ജീസുസ് അവരുടെ ലീഡ് ഇരട്ടിയാക്കി. രണ്ടു മിനുട്ടിനകം ആഴ്സണൽ സാകയിലൂടെ മൂന്നാം ഗോളും നേടി. 27ആം മിനുട്ടിൽ മാർടിനെല്ലിയുടെ വക നാലാം ഗോളും വന്നു. ആദ്യ പകുതിയുടെ അവസാനം ഒഡെഗാർഡും കൂടെ ഗോൾ നേടിയതോടെ ആഴ്സണൽ ആദ്യ പകുതി 5-0ന് അവസാനിപ്പിച്ചു.

രണ്ടാം പകുതിയുടെ അവസാനം ജോർഗീഞ്ഞോയുടെ ഒരു പെനാൾട്ടി കൂടെ വന്നതോടെ ആഴ്സണൽ വിജയം പൂർത്തിയാക്കി. 5 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആഴ്സണലിന് 12 പോയിന്റ് ആയി.