പാരീസിനെ തോൽപ്പിച്ചു ചാമ്പ്യൻസ് ലീഗിൽ ജയം കുറിച്ച് ആഴ്‌സണൽ

Wasim Akram

Picsart 24 10 02 02 49 57 349
Download the Fanport app now!
Appstore Badge
Google Play Badge 1

യുഫേഫ ചാമ്പ്യൻസ് ലീഗിൽ ഈ സീസണിൽ തങ്ങളുടെ ആദ്യ ജയം കുറിച്ചു ആഴ്‌സണൽ. സീസണിൽ ഇത് വരെ പരാജയം അറിയാത്ത ഫ്രഞ്ച് ജേതാക്കൾ ആയ പി.എസ്.ജിയെ സ്വന്തം മൈതാനത്ത് എതിരില്ലാത്ത 2 ഗോളുകൾക്ക് ആണ് ചാമ്പ്യൻസ് ലീഗിൽ ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ ആഴ്‌സണൽ തോൽപ്പിച്ചത്. പന്തിൽ ആധിപത്യം പാരീസിന് നൽകിയ ആഴ്‌സണൽ പക്ഷെ വലിയ അവസരങ്ങൾ ഒന്നും അവർക്ക് നൽകിയില്ല. 20 മത്തെ മിനിറ്റിൽ ട്രൊസാർഡിന്റെ ഒരു മികച്ച ക്രോസിന് ധൈര്യത്തോടെ തല വെച്ച കായ് ഹാവർട്‌സ് ഡോണരുമയെ മറികടന്നു ആഴ്‌സണലിന് ആദ്യ ഗോൾ സമ്മാനിക്കുക ആയിരുന്നു.

ആഴ്‌സണൽ
കായ് ഹാവർട്‌സ്

തുടർന്നും പാരീസ് പ്രതിരോധം ആഴ്‌സണൽ പരീക്ഷിച്ചു. ഇടക്ക് മെന്റസിന്റെ ഷോട്ട് ആഴ്‌സണൽ പോസ്റ്റിൽ ഉരസിയും പോയി. 35 മത്തെ മിനിറ്റിൽ ക്യാപ്റ്റൻ ബുകയോ സാകയുടെ അപകടകരമായ ഒരു ഫ്രീ കിക്ക് ആരുടെയും ദേഹത്ത് തട്ടാതെ ഗോൾ കീപ്പർക്ക് ആശയക്കുഴപ്പം സമ്മാനിച്ചു ഗോൾ ആയതോടെ ആഴ്‌സണൽ മുൻതൂക്കം ഇരട്ടിയായി. ഇടക്ക് പാരീസ് പ്രതിരോധം വിറപ്പിച്ച ആഴ്‌സണലിന് ലഭിച്ച മികച്ച അവസരങ്ങൾ പക്ഷെ മാർട്ടിനെല്ലിക്ക് മുതലാക്കാൻ ആയില്ല. ഒന്നാന്തരം ടീം ഗോൾ ആവേണ്ട മാർട്ടിനെല്ലിയുടെ ഷോട്ട് ഡോണരുമ രക്ഷിക്കുക ആയിരുന്നു. പലപ്പോഴും ഡോണരുമ രണ്ടാം പകുതിയിലെ പ്രകടനം ആണ് പാരീസിനെ വലിയ തോൽവിയിൽ നിന്നു രക്ഷിച്ചത്‌. അതേസമയം രണ്ടാം പകുതിയിൽ കോർണറിൽ നിന്നു ബാറിൽ ഒരു ഷോട്ട് അടിച്ചത് ആണ് പാരീസിന് എടുത്ത് പറയാൻ ഉള്ള കാര്യം. ആഴ്‌സണലിന് ആയി സ്പാനിഷ് മധ്യനിര താരം മിഖേൽ മെറീനോ ഇന്ന് പകരക്കാരനായി അരങ്ങേറ്റവും കുറിച്ചു.