പതിനാലാം കിരീട രാവ്, ആഴ്സണലിന്റെ സ്വന്തം എഫ് എ കപ്പ്

Newsroom

ആഴ്സണൽ ഇന്നലെ വെംബ്ലിയിൽ ഉയർത്തിയത് അവരുടെ പതിനാലാം എഫ് എ കപ്പാണ്. 2017ൽ തന്നെ ഏറ്റവും കൂടുതൽ എഫ് കപ്പ് നേടുന്ന ടീമായി മാറിയിരുന്ന ആഴ്സണൽ ഇപ്പോൾ കപ്പുകളുടെ എണ്ണത്തിൽ ബഹുദൂരം മുന്നിലേക്ക് പോവുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് ആഴ്സണലിന് പിറകിൽ ഉള്ളത്. അവർക്ക് 12 കിരീടങ്ങളാണ് ഇപ്പോൾ ഉള്ളത്.

അതിനു പിറകിൽ എട്ടു കിരീടങ്ങളുമായി ചെൽസിയും ആഴ്സണലിന്റെ ചിരവൈരികളായ സ്പർസും നിൽക്കുന്നു. കിരീടത്തിൽ മാത്രമല്ല എഫ് എ കപ്പിൽ ഏറ്റവും കൂടുതൽ ഫൈനൽ കളിച്ച ടീമും ആഴ്സണൽ തന്നെയാണ്. ഇന്നലത്തേത് ആഴ്സണലിന്റെ 21ആം എഫ് എ കപ്പ് ഫൈനലായിരുന്നു.

എഫ് എ കപ്പ് കിരീട സീസണുകൾ

🏆 1929/30
🏆 1935/36
🏆 1949/50
🏆 1970/71
🏆 1978/79
🏆 1992/93
🏆 1997/98
🏆 2001/02
🏆 2002/03
🏆 2004/05
🏆 2013/14
🏆 2014/15
🏆 2016/17
🏆 2019/20