“സഹലുമായി മികച്ച് കൂട്ടുകെട്ട് ഉണ്ടാക്കാൻ ആകുമെന്ന് പ്രതീക്ഷ” – അർജുൻ ജയരാജ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ് ആയ അർജുൻ ജയരാജ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയതിൽ വലിയ സന്തോഷം ഉണ്ട് എന്ന് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിലെ ഇപ്പോഴത്തെ ഫാൻ ഫേവറിറ്റ് ആയ സഹൽ അബ്ദുൽ സമദുമായി നല്ല കൂട്ടുകെട്ട് മിഡ്ഫീൽഡിൽ സൃഷ്ടിക്കാൻ ആകുമെന്നാണ് പ്രതീക്ഷ എന്നും അർജുൻ പറഞ്ഞു. ദേശീയ മാധ്യമമായ ഗോളിന് നൽകിയ ഇന്റർവ്യവിൽ ആയിരുന്നു അർജുന്റെ അഭിപ്രായ പ്രകടനം.

സഹലുമായി ഒരുമിച്ച് കളിക്കാൻ ആവുകയാണെങ്കിൽ അത് മികച്ച കൂട്ടുകെട്ടായി മാറും എന്ന് തന്നെയാണ് വിശ്വാസം. ആരു കളിച്ചാൽ ടീം വിജയിക്കണമെന്നേ ഉള്ളൂ എന്നും അർജുൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ മലയാളി താരങ്ങളെ ടീമിൽ എത്തിക്കുന്നതിൽ സന്തോഷമുണ്ട്. മലയാളി താരങ്ങൾ കൂടുമ്പോൾ മലയാളികളുടെ പിന്തുണയും കൂടും എന്ന് അർജുൻ പറഞ്ഞു.

ഗോകുലം കേരള എഫ് സിയിൽ ആയിരുന്നു അവസാന രണ്ട് വർഷം അർജുൻ കളിച്ചിരുന്നത്. ഐ എസ് എല്ലിൽ കളിക്കുക എന്നത് എല്ലാ താരങ്ങളുടെയും ആഗ്രഹമാണെന്ന് അർജുൻ പറഞ്ഞു.