ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കർ ഇത്തവണയും മുംബൈ ഇന്ത്യൻസിനൊപ്പം. താരത്തെ ഇത്തവണ 30 ലക്ഷത്തിന് ആണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. 20 ലക്ഷം ആയിരുന്നു അർജുന്റെ അടിസ്ഥാന വില. താരത്തിനായി ഗുജറാത്ത് കൂടെ രംഗത്ത് എത്തിയതോടെയാണ് 30 ലക്ഷത്തിൽ എത്തിയത്. ബൗളർ ആയ അർജുന് ഇത്തവണ എങ്കിലും ഐ പി എല്ലിൽ കഴിവ് തെളിയിക്കാൻ ആകും എന്നാകും സച്ചിന്റെ ആരാധകർ ആഗ്രഹിക്കുന്നത്. 22കാരനായ താരം കഴിഞ്ഞ സീസണിൽ 20 ലക്ഷത്തിനായിരുന്നു മുംബൈ ഇന്ത്യൻസിൽ കളിച്ചത്.