ചൊവ്വാഴ്ച നടന്ന ബ്രസീലും അർജന്റീനയും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിയന്ത്രിച്ചിരുന്ന റഫറിയെയും വീഡിയോ അസിസ്റ്റന്റ് റഫറിയെയും (വിഎആർ) ഗുരുതരമായ പിഴവുകളുടെ പേരിൽ സസ്പെൻഡ് ചെയ്തതായി സൗത്ത് അമേരിക്കൻ സോക്കർ ഗവേണിംഗ് ബോഡി അറിയിച്ചു. ഗോൾ രഹിത സമനിലയിൽ അവസാനിച്ച മത്സരത്തിന് ഇടയിൽ അർജന്റീനിയൻ ഡിഫൻഡർ നിക്കോളാസ് ഒട്ടാമെൻഡി കൈമുട്ട് വെച്ച് റഫീനയെ ഫൗൾ ചെയ്തിരുന്നു. ബ്രസീലിയൻ വിംഗർ രക്തം വാർന്നിട്ടും ശിക്ഷിക്കപ്പെടാതെ പോവുകയായിരുന്നു.
ഒടമെൻഡിയുടെ എൽബോ പ്രയോകം മോശം പെരുമാറ്റത്തിന് തുല്യമാണെന്ന് അധികൃതർ പറഞ്ഞു. ബ്രസീൽ കോച്ച് ടിറ്റെ വാറിനെയും റഫറിമാരെയും മത്സര ശേഷം രൂക്ഷമായി വിമർശിച്ചിരുന്നു. ചീഫ് റഫറി ആൻഡ്രസ് ഇസ്മായേൽ കുൻഹ സോക്ക വർഗാസ്, വിഎആർ എസ്തബാൻ ഡാനിയൽ ഓസ്റ്റോജിച്ച് വേഗ എന്നിവരുടെ പ്രകടനം ഗുരുതരമായ വീഴ്ച ആണെന്നും രണ്ട് ഉദ്യോഗസ്ഥരെയും “അനിശ്ചിതകാലത്തേക്ക്” സസ്പെൻഡ് ചെയ്തതായും ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ കൂട്ടിച്ചേർത്തു.