കോപ അമേരിക്ക ക്വാർട്ടർ ഫൈനലിൽ അർജന്റീനക്ക് ഇക്വഡോർ

Newsroom

കോപ അമേരിക്കയിൽ ക്വാർട്ടർ ഫൈനലിലെ അർജന്റീനയുടെ എതിരാളികൾ തീരുമാനം ആയി. ഇക്വഡോറിനെ ആകും അർജന്റീന ക്വാർട്ടർ ഫൈനലിൽ നേരിടുക. ഇന്ന് ഇക്വഡോർ മെക്സിക്കോയോട് സമനില നേടിയതോടെ ഗ്രൂപ്പ് ബിയിൽ രണ്ടാമത് ഫിനിഷ് ചെയ്തിരുന്നു. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും ജയിച്ച വെനിസ്വേല ഗ്രൂപ്പിൽ ഒന്നാമതും ഫിനിഷ് ചെയ്തു. മെക്സിക്കോയ്ക്ക് ഗ്രൂപ്പ് ഘട്ടം കടക്കാൻ ആയില്ല.

അർജന്റീന 24 07 01 09 34 06 054

ഇനി ജൂലൈ 5ന് പുലർച്ചെ നടക്കുന്ന ആദ്യ ക്വാർട്ടറിൽ അർജന്റീന ഇക്വഡോറിനെ നേരിടും. ജൂലൈ 6ന് പുലർച്ചെ നടക്കുന്ന മത്സരത്തിൽ വെനിസ്വേല കാനഡയെയും നേരിടും.