വനിതാ ലോകകപ്പ്, അർജന്റീനയെ തോൽപ്പിച്ച് ഇംഗ്ലണ്ട് നോക്കൗട്ട് റൗണ്ടിൽ

Newsroom

വനിതാ ലോകകപ്പിൽ ലോക റാങ്കിംഗിൽ മൂന്നാമതുള്ള ഇംഗ്ലണ്ട് പ്രീക്വാർട്ടർ ഉറപ്പിച്ചു. ഇന്ന് നടന്ന മത്സരത്തിൽ അർജന്റീനയ്ക്ക് എതിരെ വിജയം നേടിയതോടെയാണ് ഇംഗ്ലണ്ടിന്റെ നോക്കൗട്ട് റൗണ്ട് ഉറച്ചത്. അർജന്റീനയുടെ ശക്തമായ പോരാട്ടം കണ്ട മത്സരത്തിൽ ഏക ഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. രണ്ടാം പകുതിയിൽ ടെയ്ലറാണ് ഇംഗ്ലീഷ് വിജയ ഗോൾ നേടിയത്. ആദ്യ പകുതിയിൽ ഇംഗ്ലണ്ടിന് ഒരു പെനാൾട്ടി ലഭിച്ചിരുന്നു എങ്കിലും നികിത പാരീസിന്റെ ഷോട്ട് അർജന്റീന ഗോൾ കീപ്പർ കൊറെയ രക്ഷപ്പെടുത്തുകയായിരുന്നു. കളിയുലുടനീളം കൊറെയ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഇനി ജപ്പാൻ ആണ് ഇംഗ്ലണ്ടിന്റെ അവസാന മത്സരത്തിലെ എതിരാളികൾ. അർജന്റീന സ്കോട്ട്‌ലൻഡിനെയും നേരിടണം.