ഔദ്യോഗിക പ്രഖ്യാപനം എത്തി, അൻസു ഇനി ബ്രൈറ്റൺ താരം

Newsroom

ബാഴ്സലോണയുടെ യുവതാരം അൻസു ഫതിയുടെ സൈനിംഗ് ബ്രൈറ്റൺ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു ‌ ഒരു വർഷത്തെ ലോണിൽ ആണ് അൻസു ബ്രൈറ്റണിൽ എത്തുന്നത്. ബൈ ക്ലോസ് ഉണ്ടാകില്ല. സീസൺ കഴിഞ്ഞാൽ താരം തിരികെ ബാഴ്സലോണയിലേക്ക് തന്നെ പോകും. ബ്രൈറ്റണെ സംബന്ധിച്ചെടുത്തോളം ഇത് ഒരു വലിയ സൈനിംഗ് ആണ്‌.

അൻസു 23 08 07 12 36 51 593

പി എസ് ജി അടക്കമുള്ള ക്ലബുകളെ മറികടന്നാണ് ബ്രൈറ്റൺ അൻസുവിനെ ടീമിലേക്ക് എത്തിച്ചത്. ബ്രൈറ്റൺ പരിശീലകൻ ഡി സെർബിയുടെ സാന്നിദ്ധ്യമാണ് സൈനിംഗ് നടക്കാൻ പ്രധാന കാരണം. അവസാന സീസണിൽ അധികം അവസരം ലഭിക്കാതിരുന്ന അൻസു സ്റ്റാർടിംഗ് ഇലവനിൽ സ്ഥിരമാകാനും ഫോം വീണ്ടെടുക്കാനുമാകും ബ്രൈറ്റൺ നീക്കത്തിലൂടെ ലക്ഷ്യമിടുക.

വലിയ പരിക്ക് മാറി വന്ന അൻസുവിന് സ്ഥിരമായി അവസരം കിട്ടാത്തത് കൊണ്ട് തന്നെ പരിക്കിനു മുന്നെയുള്ള മികവിലേക്ക് ഇനിയും എത്താനും ആയിട്ടില്ല. ബാഴ്സലോണയിൽ 2027വരെയുള്ള കരാർ അൻസു ഫതിക്ക് ഉണ്ട്. 2012 മുതൽ ബാഴ്സലോണക്ക് ഒപ്പം ഉള്ള താരമാണ് അൻസു ഫതി. അരങ്ങേറ്റ സമയത്ത് ബാഴ്സലോണയിലെ പ്രായം കുറഞ്ഞ ഗോൾ സ്കോറിംഗ് റെക്കോർഡ് എല്ലാം അൻസു ഫതി തകർത്തിരുന്നു.