മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അമദ് ദിയാലോ ക്ലബിൽ പുതിയ ദീർഘകാല കരാർ ഒപ്പുവെച്ചു. ഐവേറിയൻ വിംഗർ ക്ലബിൽ 2030 വരെ തുടരുമെന്ന് ഉറപ്പാക്കുന്ന കരാർ ആണ് താരം ഒപ്പുവെച്ചത്. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നു.

മാനേജർ റൂബൻ അമോറിമിൻ്റെ കീഴിൽ മികച്ച പ്രകടനമാണ് അമദ് ഇപ്പോൾ നടത്തുന്നത്. മാഞ്ചസ്റ്റർ ഡർബിയിൽ നേടിയ വിജയ ഗോളും ലിവർപൂളിന് എതിരെ നേടിയ ഗോളും ഉൾപ്പെടെ മിന്നുന്ന ഫോമിലാണ് ഡിയാലോ. 22-കാരൻ അമോറിമിൻ്റെ ഫോർമേഷനിൽ അവിഭാജ്യ ഘടകമാണ്. വിങ് ബാക്കായും നമ്പർ 10 ആയും അമോറിമിനായി ദിയാലോ കളിക്കുന്നുണ്ട്. ദീർഘകാലമായി മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പം അമദ് ഉണ്ടെങ്കിലും ഈ സീസണിൽ ആണ് താരത്തിന് കഴിവ് തെളിയിക്കാൻ അർഹമായ അവസരം ലഭിച്ചത്.