അർഹതയുണ്ടായിട്ടും അലിസൺ പുറത്ത്, ഫിഫയുടെ ബെസ്റ്റ് അത്ര ബെസ്റ്റല്ല!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫിഫ ബെസ്റ്റ് എന്ന ഫിഫയുടെ ഏറ്റവും മികച്ച പുരസ്കാരത്തിനുള്ള നോമിനേഷനുകൾ ഇന്നലെ വന്നു. ഷോർട്ട് ലിസ്റ്റിൽ വന്ന പത്ത് താരങ്ങളിൽ കഴിഞ്ഞ സീസണിൽ അത്ഭുതങ്ങൾ കാണിച്ച ബ്രസീലിയൻ ഗോൾ കീപ്പർ അലിസൺ ഇല്ല. ബാലൻ ഡി ഓറും ഫിഫാ ബെസ്റ്റും ഒക്കെ ഈ വർഷം നേടാൻ സാധ്യതയുള്ള മൂന്നോ നാലോ പേരുകൾ എടുത്ത ഉണ്ടാവേണ്ട അലിസണാണ് അവസാന പത്തിൽ പോലും ഉൾപ്പെടാഞ്ഞത്.

കഴിഞ്ഞ സീസൺ അലിസൺ എന്ന ഗോൾ കീപ്പറെ സംബന്ധിച്ചെടുത്തോളം കരിയറിൽ ഇനി ഉണ്ടായേക്കാൻ ഇടയില്ലാത്ത അത്ര നല്ല സീസണായിരുന്നു. തന്റെ ക്ലബിനും രാജ്യത്തിനും ഒക്കെ വേണ്ടി ഗോൾ വലയ്ക്ക് മുന്നിൽ വൻ മതിലായി തന്നെ അലിസൺ നിന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾഡൻ ഗ്ലോവ്, കിരീടം ഒരു പോയന്റിനു മാത്രം നഷ്ടം. ചാമ്പ്യൻസ് ലീഗിൽ കിരീടവും മികച്ച കീപ്പർ പട്ടവും.

എന്നിട്ട് കോപ അമേരിക്കയിൽ ബ്രസീൽ ജേഴ്സിയിലും തകർപ്പൻ പ്രകടനം. ബ്രസീലിന് കിരീടം നേടിക്കൊടുക്കിന്നതിൽ പ്രധാന പങ്കുവഹിച്ച അലിസൺ ഫൈനൽ വരെ ഒരു ഗോൾ പോലും ആ ടൂർണമെന്റിൽ വഴങ്ങിയിരുന്നില്ല. കഴിഞ്ഞ സീസണിൽ മാത്രം 39 ക്ലീൻ ഷീറ്റുകളാണ് അലിസൺ സ്വന്തമാക്കിയത്. ഇനിയും എന്താണ് അവസാന പത്തിൽ എങ്കിലും വരാൻ അലിസൺ ചെയ്യേണ്ടത് എന്നാകും താരം ചിന്തിക്കുന്നത്.

അലിസൺ മാത്രമല്ല മാഞ്ചസ്റ്റർ സിറ്റി താരങ്ങളായ ബെർണാഡോ സിൽവ, സ്റ്റെർലിംഗ് എന്നിവരും ഫിഫ ബെസ്റ്റ തഴയപ്പെട്ടു. ബെർണാർഡോ സിൽവ യുവേഫ നാഷൺസ് ലീഗ് ഉൾപ്പെടെ അഞ്ചു കിരീടങ്ങൾ ഈ കഴിഞ്ഞ സീസണിൽ നേടിയിരുന്നു. കഴിഞ്ഞ തവണ മെസ്സി അഞ്ചാമത് വന്നതും വനിതാ ഫിഫാ ബെസ്റ്റ് മാർത മികച്ച താരമായതുമൊക്കെ ഒരുപാട് വിമർശനങ്ങൾ ഫിഫ ഏറ്റുവാങ്ങാൻ കാരണമായിരുന്നു. ഇത്തവണയും അതിന്റെ ആവർത്തനമായേക്കും എന്നാണ് ആദ്യ സൂചനകൾ.