പൂങ്ങോട് സെമിയിൽ അൽ മദീനയും വീണു, റോയൽ ട്രാവൽസ് കോഴിക്കോട് ഫൈനലിൽ

പൂങ്ങോട് അഖിലേന്ത്യാ സെവൻസിൽ സെമി ഫൈനലിൽ ഫിഫാ മഞ്ചേരിക്ക് പിന്നാലെ അൽ മദീനയും വീണു. ഇന്ന് നടന്ന രണ്ടാം പാദ സെമി ഫൈനലിലും അൽ മദീനക്ക് റോയൽ ട്രാവൽസിനെ തോൽപ്പിക്കാൻ ആയില്ല. ഇന്ന് അൽ മദീനയും റോയൽ ട്രാവൽസും ഒരു ഗോൾ വീതം അടിച്ച് സമനിലയിൽ പിരിയുകയാണ് ഉണ്ടായത്. ആദ്യ പാദത്തിൽ അൽ മദീനയെ റോയൽ ട്രാവൽസ് തോൽപ്പിച്ചിരുന്നു.

പൂങ്ങോട് സെവൻസിൽ നാളെ നടക്കുന്ന ഫൈനലിൽ റോയൽ ട്രാവൽസ് യുണൈറ്റഡ് എഫ് സി നെല്ലിക്കുത്തിനെ നേരിടും. ഫിഫാ മഞ്ചേരിയെ ഇരുപാദങ്ങളിലായി തോൽപ്പിച്ചാണ് യുണൈറ്റഡ് എഫ് സി ഫൈനലിൽ എത്തിയത്.