അയാക്സ് ഡച്ച് ചാമ്പ്യന്മാർ, കിരീടത്തോടെ തന്നെ ടെൻ ഹാഗ് വിടവാങ്ങും

അയാക്സ് ഡച്ച് പ്രീമിയർ ലീഗ് കിരീടം ഉയർത്തി. ഇന്ന് നടന്ന ഹോം മത്സരത്തിൽ ഹീറന്വീനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തിയതോടെയാണ് അയാക്സ് ലീഗ് കിരീടം ഉറപ്പിച്ചത്. ഒരു മത്സരം ശേഷിക്കെ ആണ് അയാക്സ് കിരീടം ഉറപ്പിക്കുന്നത്. ഇന്നത്തെ വിജയത്തോടെ അയാക്സിന് 33 മത്സരങ്ങളിൽ നിന്ന് 82 പോയിന്റായി. 78 പോയിന്റുമായി രണ്ടാമതുള്ള പി എസ് വിക്ക് ഇനി ബാക്കിയുള്ള മത്സരങ്ങൾ വിജയിച്ചാലും അയാക്സിനെ മറികടക്കാൻ ആകില്ല.
20220512 013501
അയാക്സ് വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകുന്ന പരിശീലകൻ ടെൻ ഹാഗിന് ഇതോടെ കിരീടത്തോടെ വിടവാങ്ങാം ആയി. ടെൻ ഹാഗ് ഇത് മൂന്നാം തവണയാണ് അയാക്സിനെ ഡച്ച് ലീഗ് ചാമ്പ്യന്മാരാക്കുന്നത്. ഈ സീസണിൽ 96 ഗോളുകൾ അടിച്ച അയാക് ആകെ 17 ഗോളുകൾ മാത്രമെ വഴങ്ങിയിരുന്നുള്ളൂ. അയാക്സിന്റെ 36ആം ഡച്ച് ലീഗ് കിരീടമാണിത്.