വനിതാ ബാലൻ ദി ഓർ തുടർച്ചയായ മൂന്നാം വർഷവും ബാഴ്സലോണയിലേക്ക്. അവസാന രണ്ടു തവണയും അലെക്സിയ പുതെയസ് ആയിരുന്നു എങ്കിൽ ഇത്തവണ ഐറ്റൻ ബൊന്മാറ്റി ആണ് ബാലൻ ദി ഓർ ജേതാവായത്. സ്പെയിനൊപ്പം ലോകകപ്പ് നേടിയതാണ് മിഡ്ഫീൽഡറിലേക്ക് ബാലൻ ദി ഓർ എത്താനുള്ള കാരണം.
ലോകകപ്പിൽ ഗോൾഡൻ ബോൾ നേട്ടം സ്വന്തമാക്കി സ്‌പെയിനിനെ മുന്നിൽ നിന്ന് നയിക്കാൻ ഐറ്റാനക്ക് ആയിരുന്നു. ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചു ലോകകപ്പ് ഉയർത്തിയ സ്പെയിനിനു ആയി ലോകകപ്പിൽ 3 ഗോളുകളും 2 അസിസ്റ്റുകളും ആണ് താരം സംഭാവന നൽകിയത്. ബാഴ്‌സലോണക്ക് ചാമ്പ്യൻസ് ലീഗും സ്പാനിഷ് ലീഗും നേടി കൊടുക്കാനും ബൊന്മാറ്റി ആയിരുന്നു.
ഐറ്റാന ഒന്നാമത് ആയപ്പോൾ ഓസ്ട്രേലിയൻ സ്ട്രൈക്കർ സാം കെർ ബാലൻ ദി ഓറിൽ രണ്ടാമതായും സ്പാനിഷ് യുവതാരം സൽമ പരയേലോ മൂന്നാമതും ഫിനിഷ് ചെയ്തു.