എ ടി കെ താരത്തിന്റെ മുഖത്ത് ഇടിച്ച സംഭവത്തിൽ ടി പി രഹ്നേഷിനെതിരെ നടപടി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോൾകീപ്പറായ മലയാളി താരം ടി പി രഹ്നേഷിന് എതിരെ എ ഐ എഫ് എഫിന്റെ താൽക്കാലിക വിലക്ക്. നോർത്ത് ഈസ്റ്റ് യുണൈറ്റഡും എ ടി കെ കൊൽക്കത്തയും തമ്മിൽ ഉള്ള മത്സരത്തിനിടെ എ ടി കെ താരം ഗേർസൺ വിയേരയുടെ മുഖത്ത് ഇടിച്ച സംഭവത്തിനാണ് ഇപ്പോൾ രഹ്നേഷിന് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. സാമൂഹിക മാധ്യമങ്ങൾ പ്രചരിച്ച വീഡിയോയിലാണ് രഹ്നേഷ് വിയേരയെ ഇടിക്കുന്നത് ശ്രദ്ധയിൽപെട്ടത്. മത്സര സമയത്ത് റഫറി ഈ സംഭവം കണ്ടിരുന്നില്ല. അതുകൊണ്ട് ഒരു നടപടിയും രഹ്നേഷിനെതിരെ ഉണ്ടായതുമില്ല.

ഒരു കോർണർ പ്രതിരോധിക്കുന്നതിനിടെ ആയിരുന്നു മനപ്പൂർവ്വം രഹ്നേഷ് വിയേരയുടെ മുഖത്ത് പഞ്ച് ചെയ്തത്. ഇപ്പോൾ താൽക്കാലിക സസ്പെൻഷൻ ആണെന്നും കൂടുതൽ നടപടികൾ അന്വേഷണത്തിന് ശേഷം ഉണ്ടാകുമെന്നും എ ഐ എഫ് എഫ് അറിയിച്ചു. ചെന്നൈയിനെതിരായ നോർത്ത് ഈസ്റ്റിന്റെ അടുത്ത മത്സരത്തിൽ രഹ്നേഷിന് കളിക്കാനാവില്ല.