ഏതാ അസിസ്റ്റ്!!! ഗംഭീര ബാക്ക് ഹീൽ പാസ് നൈജീരിയയെ ജയിപ്പിച്ചു

Newsroom

ഈജിപ്തിൽ നടക്കുന്ന ആഫ്രിക്കൻ നാഷൺസ് കപ്പിൽ നൈജീരിയക്ക് വിജയ തുടക്കം. ഇന്ന് നടന്ന മത്സരത്തിൽ ബുറുണ്ടിയെ ആണ് നൈജീരിയ പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു നൈജീീയ വിജയിച്ചത്. ആ ഗോൾ പിറന്നത് ഒരു ഗംഭീര പാസിന്റെ ഫലമായും. കളിയുടെ 77ആം മിനുട്ടിലായിരുന്നു വിജയം നിർണയിച്ച ഗീൾ പിറന്നത്.

നൈജീരിയ താരം ഒല ഐനയുടെ അസിസ്റ്റ് ആണ് വിജയ ഗോളിലേക്ക് എത്തിച്ചത്. ഒലെ ഐന ഒരു ബാക്ക് ഹീൽ ടച്ചിലൂടെ നൽകിയ ത്രൂ പാസ് എല്ലാവരെയും ഞെട്ടിച്ചു. ആ പാസ് സ്വീകരിച്ച് ഫിനിഷ് ചെയ്തത് ഇഗാലോ ആയിരുന്നു.