അഡിലെയ്ഡില്‍ 31 റണ്‍സിനു പരാജയപ്പെട്ടതാണ് പരമ്പര കൈവിടാന്‍ കാരണമെന്ന് പറഞ്ഞ് ടിം പെയിന്‍. പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോല്‍വിയേറ്റു വാങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ പെര്‍ത്തില്‍ ശക്തമായ തിരിച്ചുവരവ് ഓസ്ട്രേലിയ നടത്തിയിരുന്നു. എന്നാല്‍ മെല്‍ബേണില്‍ വിജയിച്ച് ഇന്ത്യ പരമ്പരയില്‍ വീണ്ടും മുന്നിലെത്തി. സിഡ്നിയില്‍ ഇന്ത്യയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ ഓസ്ട്രേലിയ ആടിയുലഞ്ഞെങ്കിലും മഴ രംഗത്തെത്തിയതോടെ പരമ്പര 3-1നു വിജയിക്കുവാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് അത് തടസ്സമായി.
ആദ്യ ടെസ്റ്റ് കൈവിട്ടതാണ് പരമ്പരയില്‍ തിരിച്ചടിയായി മാറിയതെന്നാണ് ഓസീസ് നായകന്‍ പറഞ്ഞത്. പരമ്പരാഗതമായി പെര്‍ത്തില്‍ പേസ് ബൗളര്‍മാര്‍ക്ക് മേല്‍ക്കൈയുള്ള പിച്ചില്‍ ഇന്ത്യയെ ചുരുട്ടിക്കെട്ടാമെന്ന് ഓസ്ട്രേലിയ നേരത്തെ തന്നെ കണക്ക്കൂട്ടിയിരുന്നു. അതെ പോലെത്തന്നെ കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്തു. അതേ സമയം അഡിലെയ്ഡില്‍ വിജയിച്ചിരുന്നുവെങ്കില്‍ 2-0നു ലീഡ് കൈവരിക്കുക വഴി ഒരിക്കലും ഇന്ത്യയ്ക്ക് തിരിച്ച് വരുവാനുള്ള അവസരം പരമ്പരയില്‍ ഉണ്ടാകില്ലായിരുന്നു.
അഡിലെയ്ഡില്‍ മുന്നിലെത്തുവാന്‍ ഒട്ടനവധി അവസരങ്ങളുണ്ടായിരുന്നുവെങ്കിലും അത് മുതലാക്കുവാന്‍ ഓസ്ട്രേലിയയ്ക്ക് സാധിച്ചില്ലെന്ന് ടിം പെയിന്‍ സമ്മതിച്ചു. ആ ടെസ്റ്റ് ജയിച്ചിരുന്നുവെങ്കില്‍ പരമ്പര 2-1നു ഓസ്ട്രേലിയ വിജയിക്കേണ്ടതായിരുന്നുവെന്നും പെയിന്‍ പറഞ്ഞു.