ഏഷ്യൻ ചാമ്പ്യൻസ് ലീഗിലെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ മുംബൈ സിറ്റിക്ക് പരജായം. സൗദി അറേബ്യൻ ക്ലബായ അൽ ശബാബിനെ നേരിട്ട മുംബൈ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളുകളുടെ പരാജയമാണ് ഏറ്റു വാങ്ങിയത്. അർജന്റീന താരം എവർ ബനേഗയുടെ ഇരട്ട ഗോളുകൾ ആണ് അൽ ശബാബിന് വിജയത്തിൽ കരുത്തേകിയത്. ആദ്യ പകുതിയിൽ മുംബൈ സിറ്റി 36 മിനുട്ടോളം ഗോൾ വഴങ്ങാതെ പിടിച്ചു നിന്നു. എന്നാൽ 36ആം മിനുട്ടിൽ അവർ ഒരു അനാവശ്യ പെനാൾറ്റ്യി വഴങ്ങി.
പെനാൾട്ടി എടുത്ത എവർ ബനേഗ പന്ത് വലയിൽ എത്തിച്ചു. രണ്ടാം പകുതിയിൽ 68ആം മിനുട്ടിലും എവർ ബനേഗ ഗോൾ നേടിയതോടെ ലീഡ് 2 ആയി. 77ആം മിനുട്ടിൽ അൽ അമ്മാറും ഗോൾ നേടിയതോടെ മുംബൈ സിറ്റി പരാജയം പൂർത്തിയായി. ഇനി മുംബൈ സിറ്റി ഏപ്രിൽ 11ന് ഇറാഖി ക്ലബായ അൽ ഖുവ അൽ ജവിയയെ നേരിടും.